തൊടുപുഴ:കേന്ദ്ര റയിൽവേ മന്ത്രി അശ്വതി വൈഷ്ണവ് അങ്കമാലി - ശബരി റയിൽവേ പദ്ധതിക്ക് വേണ്ട നടപടിയുമായി മുന്നോട്ട് പോകുന്നതിൽ തൊടുപുഴയിലെ വ്യാപാരി സമൂഹം മന്ത്രിയെ അഭിനന്ദിച്ചു.വർഷങ്ങളായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂമി മരവിപ്പിച്ചിട്ടിരിക്കുകയാണ്.ഇതുമൂലം ഭൂമി വിൽക്കാനോ മറ്റ് നിർമാണ പ്രവർത്തനം നടത്താനോ സാധിക്കുന്നില്ല.ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകുന്നത് ഈ മേഖലയിലെ സാധാരണ ഭൂ ഉടമകൾക്ക് ആശ്വാസമാകും. കൂടാതെ ശബരി പാതയെന്ന മൂന്നാം ഇടനാഴി വരുമ്പോൾ റയിൽവേലൈൻ ഇല്ലാതിരുന്ന തൊടുപുഴക്ക്, പ്രത്യേകിച്ച് ടൂറിസം വ്യാവസായിക വ്യാപാരമേഖലക്ക് ഒരു കുതിച്ചു ചാട്ടമാകുമെന്ന് തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റെ രാജു തരണിയിൽ പറഞ്ഞു.ഈ പദ്ധതി എത്രയുംപെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും,അഡ്വ ഡീൻ കുര്യാക്കോസ് എം. പിയോടും പി.ജെ ജോസഫ് എം.എൽ.എ യോടും സെക്രട്ടറിയേറ്റ് യോഗംആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി .കെ നവാസ്,ട്രഷറർ അനിൽ പീടികപ്പറമ്പിൽ,വൈസ് പ്രസിഡന്റുമാരായ നാസർ സൈര,ഷെരീഫ് സർഗ്ഗം,ജോസ് തോമസ് കളരിക്കൽ,കെ പി ശിവദാസ്,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,സെക്രട്ടറിമാരായ ഷിയാസ് എംപീസ്,ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.