
തൊടുപുഴ: സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ സബ് ട്രഷറിക്ക് മുമ്പിൽ കൂട്ടധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. സരളാദേവി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. രാമചന്ദ്രൻ, സ്ഥാപക അംഗം ആർ. വാസുദേവൻ, കെ. മോഹൻകുമാർ, എം.എൻ. ശശിധരൻ, പി.ആർ. കൃഷ്ണൻ, കെ. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ റോട്ടറി ജംഗ്ഷന് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്കുള്ള മെമ്മോറാണ്ടം ജില്ലാ പ്രസിഡന്റ് ബി. സരളാദേവി സബ് ട്രഷറി ഓഫീസർക്ക് കൈമാറി.