ഇടുക്കി: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11മുതൽ കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. ഫോൺ: 0471 2308630.