waste
മലങ്കര ഡാമിലേക്ക് തള്ളിയ മാലിന്യം

തൊടുപുഴ: ആനക്കയം ഭാഗത്തു മലങ്കര ഡാമിലേക്ക് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. തൊടുപുഴ താലൂക്കിലെ കുടിവെള്ള സ്രോതസായ മലങ്കര ശുദ്ധ ജല തടാകത്തിൽ ഞായറാഴ്ച രാവിലെയാണ് ഒരു പികപ്പ് വാൻ നിറയെ ടൺ കണക്കിന് മാലിന്യം നിക്ഷേപിച്ചു കടന്നുകളഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടർന്ന്, പഞ്ചായത്ത്‌, പൊലീസ് അധികാരികൾ സ്ഥലം സന്ദർശിച്ചു. സി.സി.ടി.വി ദൃശ്യം പരിശോധിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും മാതൃകപരമായി ശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു