ചെറുതോണി: എട്ട് വിദ്യാർത്ഥികൾക്ക് ചിക്കൻ പോക്സ് പിടിപെട്ടതിനെ തുടർന്ന് ഇന്നലെ അടച്ച ഇടുക്കി എൻജിനിയറിംഗ് കോളേജിൽ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ഇന്നലെ കോളേജും കാന്റീനും സന്ദർശിച്ച് പരിശോധന നടത്തി. വിദ്യാർത്ഥികളിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോളേജ് കാന്റീൻ അടച്ചിരുന്നു. ചിക്കൻപോക്സ് ബാധിച്ച വിദ്യാർത്ഥിനികളെ അവരുടെ വീടുകളിലേക്ക് അയച്ചു.