elapara
ഏലപ്പാറ ടൗണിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ

പീരുമേട്: ഏലപ്പാറ ടൗണിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾ യാത്രക്കാർക്ക് പ്രതിസന്ധി സ്രഷ്ടിക്കുന്നു. പലപ്പോഴും അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലികൾ വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. രാത്രിയും പകലും ഏലപ്പാറ ടൗണിലും പരിസരപ്രദേശങ്ങളിലും കന്നുകാലികൾ വിഹരിക്കുകയാണ് ഇത് വാഹന യാത്രക്കാർക്കും കാൽനട യാത്രകൾക്ക വലിയപ്രതിസന്ധി സൃഷ്ടിക്കുന്നു. കന്നാലികൾക്ക് ഉടമസ്ഥർ ഉണ്ടെങ്കിലും ഇവയെ നിയന്ത്രിക്കാൻ ആരും എത്താറില്ല ഇരുചക്രവാഹന യാത്രകൾക്കാണ് കൂടുതൽ അപകട ഭീഷണി .കന്നുകാലികളെ തട്ടി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. രാത്രി സമയങ്ങളിൽ പ്രധാന പാതയിൽ തമ്പടിക്കുന്ന ഇരുകാലി കൂട്ടങ്ങൾ വലിയ അപകട കെണിയാണ് സൃഷ്ടിക്കുന്നത്. കനത്ത മൂടൽമഞ്ഞ് ഈ സമയങ്ങളിൽ കന്നു കാലികൾറോഡിൽ കിടന്നാൽ വാഹന ഡ്രൈവർമാർക്ക് ഇത് കാണാൻ കഴിയുന്നില്ല. ഇതുമൂലം കന്നുകാലികളിൽ വാഹനം ഇടിക്കുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെനേതൃത്വത്തിൽ ഈ അലഞ്ഞു നടക്കുന്ന കന്നുകാലി കൂട്ടങ്ങളെ മാറ്റുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.