അടിമാലി: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഇന്ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് കെ.എം മാണി അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്യും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ.സി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തും. സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി നിർവ്വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം അടിമാലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കുമാരി രഞ്ജിത നിർവ്വഹിക്കും. വ്യാപാരി വ്യവസായി ഇടുക്കി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ വിനോദ് മുതിർന്ന അംഗത്തെ ആദരിക്കും. സംസ്ഥാന സെക്രട്ടറി ജെയിസൺ ഞൊങ്ങിണിയിൽ, ജില്ലാ നിരീക്ഷകൻ എൻ.കെ ജോഷി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോബിൻ എൻവീസ്, സംസ്ഥാന എസ്.എച്ച് ജി കോഡിനേറ്റർ റ്റി.ജി ഷാജി, എന്നിവർ സംസാരിക്കും. ഉച്ചക്ക് പ്രകടനത്തിനു ശേഷം പ്രതിനിധി സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും, വാർഷിക കണക്കും അവതരിപ്പിക്കും. തുടർന്ന് അടുത്ത വർഷത്തെ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്തും. ഇന്ന് ജില്ലയിലെ മുഴുവൻ സ്റ്റുഡിയോകളും അവധിയായിരിക്കും.