തൊടുപുഴ : മുനിസിപ്പാലിറ്റിയിലെ 7 ഗവ.സ്‌കൂളുകളെ സംസ്ഥാന ഗവൺമെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം , വിദ്യാകിരണം പദ്ധതിക്കനുസരിച്ച് പുനസംഘടിപ്പിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറാകണമെന്ന് സി.പി..എം. കോലാനി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ ഉടമസ്ഥരായ മുനിസിപ്പാലിറ്റിയും മേൽനോട്ടം വഹിക്കേണ്ട വിദ്യാഭ്യാസ അധികൃതരും ഇക്കാര്യം ഉറപ്പാക്കണം.

കോലാനി സർവീസ് സഹകരണ ബാങ്ക് ഹാൾ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മേരി ഉദ്ഘാടനം ചെയ്തു. ആർ പ്രശോഭ്, എ.എൻ .ചന്ദ്രബാബു, കവിത അജി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി പി വി ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, ഏരിയ കമ്മിറ്റിയംഗം എം.ആർ. സഹജൻ എന്നിവർ സംസാരിച്ചു.

കെ.റ്റി. പ്രമോദ് രക്തസാക്ഷി പ്രമേയവും അരുൺവി. ഗോപാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.എസ്. രാജൻ പതാക ഉയർത്തി.

13 അംഗ ലോക്കൽ കമ്മിറ്റിയെയും 10 അംഗ ഏരിയാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. പി. വി. ഷിബുവിനെ ലോക്കൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.പാറക്കടവ് പി.എച്ച്. സി. യെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുക, മഞ്ഞക്കടമ്പ് പ്രദേശത്തും റോഡ് പുറമ്പോങ്കിലും താമസിക്കുന്നവരുടെ കൈവശഭൂമിക്ക് പട്ടയം ലഭ്യമാക്കുക,, കോലാനി കവലയ്ക്ക് അനുയോജ്യമായ വിധത്തിൽ ഭാവിയെ മുന്നിൽ കണ്ട് ബസ്‌വേയും വിശ്രമ കേന്ദ്രവും ഒരുക്കുക, മുൻസിപ്പൽ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.

.