മൂന്നാർ: മൂന്നാർ ഗവ: എൽ .പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 23, 24 തിയതികളിൽ നടക്കും. 24 ന് പൂർവ്വ വിദ്യാർത്ഥി സമ്മേളനവും മുൻകാല അദ്ധ്യാപകരുടെ സംഗമവും ഉണ്ടാകും. ഈ സ്‌കൂളിൽ ജോലി ചെയ്തിട്ടുള്ളവരും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂളുമായി 9447196005 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി കോ-ചെയർമാനും മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ദീപ രാജ്കുമാർ അറിയിച്ചു.