pic
പാരമ്പര്യേതര ഊർജത്തിന്റെ മഹത്വം; അവബോധന ക്യാമ്പ് അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ; പരിസ്ഥിതി സംരംക്ഷണത്തിന് ഊന്നൽ നൽകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പി.എം സൂര്യ ഖർ പദ്ധതിയുടേയും, അദാനി സോളാറിന്റെ ചാമ്പ്യൻസ് ഓഫ് ചെയ്ഞ്ച് പദ്ധതിയുടേയുംസംയുക്ത ആഭിമുഖ്യത്തിൽ

ബോധവത്കരണവും സോളാർ പ്രദർശനവും നടന്നു. കാളിയാൽ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ് അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദാനി സോളാറിന്റെ കേരളത്തിലെ വിതരക്കാരായ അൽമിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അൽ നിഷാൻ ഷാഹുൽ , സ്കൂൾ പ്രിൻസിപ്പാൾ ലൂസി ജോർ, സ്റ്റാഫ് സെക്രട്ടറി ഫാ. ആന്റണി ഓവേൽ, സ്കൗട്ട് മാസ്റ്റർ കവിതാ തോമസ്, ഗൈഡ് ക്യാപ്റ്റൻ ജൂലിയൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.