pic

ചെറുതോണി: 60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകണമെന്നും കർഷകക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കേരളകർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടന്ന കേരളാ കോൺഗ്രസ് മണ്ഡലം പ്രവർത്തകയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷക പെൻഷനായി കൃഷി ഭവനുകളിൽ നൽകിയിട്ടുള്ള അപേക്ഷകളിൽ സർക്കാർ തീരുമാനമെടുക്കാത്തതുകാരണം കൃഷി ഭവൻ ജീവനക്കാർക്കെതിരെ കർഷകർ പ്രതികരിക്കുന്ന അവസ്ഥയിലാണ്.മണ്ഡലം പ്രസിഡന്റ് ജോസ് മോടിക്കപുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് പാർട്ടിയിൽ ചേർന്ന കുട്ടിയച്ചൻ താഴത്തു തയ്യിലിനെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ, പാർട്ടി ജില്ലാക്കമ്മറ്റിയംഗങ്ങളായ ജോസ് മുണ്ടയ്ക്കാട്ട്, വിൻസന്റ് കല്ലിടുക്കിൽ നിയോജകമണ്ഡലം സെക്രട്ടറി ലിസി മാത്യു, മുൻ പഞ്ചായത്ത് മെമ്പർ ജോഷ്വാ ദേവസ്യ, കെ.റ്റി.യു.സി ജില്ലാ സെക്രട്ടറി സലി പീച്ചാംപാറ, കർഷക യൂണിയൻ ജില്ല സെക്രട്ടറി മാത്യു ജോസഫ്, മണ്ഡലം പ്രസിഡന്റ് ജോയി പുതുപ്പറമ്പിൽ, പാർട്ടി മണ്ഡലം ഭാരവാഹികളായ ജോയി കിഴക്കേക്കര, ബേബി ചേലച്ചുവട് , ജോസഫ് പന്തിരുപാറ, ലിൻസ് മുണ്ടയ്ക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.