
വെള്ളത്തൂവൽ : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന രാജ് ഭവൻ മാർച്ചിനു മുന്നോടിയായി വെള്ളത്തൂവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ ടൗണിൽ സമര സന്ദേശ വിളംബരജാഥ നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ.ടി മോഹനൻ,ജനറൽ സെക്രട്ടറി സന്തോഷ് പാനിപ്ര,ട്രഷറർ ഷിബിൻ വർഗീസ്,യൂത്ത് വിങ്ങ് യൂണിറ്റ് പ്രസിഡന്റ് റസൽ മുഹമ്മദ് ,സെക്രട്ടറി അഖില റെജി എന്നിവർ നേതൃത്വം നൽകി.
.