pic

അടിമാലി: മുസ്ളിം ലീഗ്‌ ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ.എസ് സിയാദ് ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സുൽഫുദ്ദീൻ തങ്ങൾ ബാഖവി അൽ ഐദറൂസി , അഷ്റഫ് ഫൈസി മന്നാംകാല, നിസാർ ബദ്രി രാജാക്കാട്, മുഹമ്മദ് അസ്സലാം റഹ്മാനി , നൗഫൽബാഖവി , ഷമീർ മന്നാനി , ആഷിക് മൗലവി , അബ്ദുൽ അസീസ് മൗലവി , മീരാസ് ബാഖവി , കെ എം കാദർ കുഞ്ഞ് ഹാജി, എം ബി സൈനുദ്ദീൻ, സുധീർ രാജാക്കാട്, ടി എം സിദ്ദീഖ്, ജെ ബി എം അൻസാർ, അജി മുഹമ്മദ്, അന്ത്രു അടിമാലി, സലാം മാനിക്കൽ, അനസ്‌കോയാൻ, ഷെഫീഖ് പനക്കൽ, എം എം നവാസ്, അബ്ദുൾ ഹക്കീം, തുടങ്ങിയവർ പങ്കെടുത്തു. കെ എ യൂനുസ് സ്വാഗതവും അനസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.