ഇടുക്കി: മൃഗസംരക്ഷണ വകുപ്പ് ദേവികുളം , അടിമാലി , തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ബിവിഎസ് സി & എ എച്ച് ,വെറ്ററിനറി കൗൺസിലിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. വെളളിയാഴ്ച രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ട. വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.