കട്ടപ്പന : കുമളി ആനവിലാസം കുത്തുകൽശ്ശേരിയിൽ മരത്തിന്റെ കൊപ്പ് വെട്ടുന്നതിനിടെ ഏണിയിൽ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുഭാഷ് ടുടുവാണ് (30) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരക്കൊമ്പ് വെട്ടുന്നതിനിടെ ഏണിതെന്നിമാറി ഇയാൾ താഴെ വീഴുകയായിരുന്നു. ഉടൻ തന്നേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 വർഷമായി സുഭാഷ് ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം കടപ്പനയിലേ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.