പീരുമേട്: അന്ധവിശ്വാസവും അനാചാരവും കൊണ്ട് മലിനമാക്കപ്പെട്ട സമൂഹത്തെ ശുദ്ധമായ ആത്മീയതയിലേക്ക് ജനങ്ങളെ ശ്രീനാരായണ ഗുരു നയിച്ചുവെന്ന് എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. ജന്തുബലിയും, കള്ളു നിവെദ്യവും, വെളിച്ചപ്പാടു തുള്ളലും കൊണ്ടു വികലമായിരുന്ന ആത്മീയ രംഗം ശുദ്ധീകരിച്ച്
പരിഷ്‌കൃത രീതിയിലുള്ള ആരാധനാ രീതികൾ ഏർപ്പെടുത്തുകയും ക്ഷേത്ര സങ്കൽപ്പം തന്നെ പടിപടിയായിപരിഷക്കരിച്ച് വായുവും വെളിച്ചവും കയറുന്ന ശിവഗിരിയിലെ ശാരദാ മഠവും ആലുവായി അദ്വൈതാശ്രമവും പോലുള്ള ആരാധനാലയങ്ങളേർപ്പെടുത്തുകയും ശിവഗിരി തീർത്ഥാടനം ഏർപ്പെടുത്തി തീർത്ഥടന രീതി പോലു ഗുരുദേവൻ പരിഷ്‌കരിച്ചു. ഇവയെല്ലാം ആത്മീയ രംഗത്തു ഗുരു നടത്തിയ പരിഷ്‌ക്കാരങ്ങളാണെന്നും ഗോപി വൈദ്യർ പറഞ്ഞു. വണ്ടിപ്പെരിയാർ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ വി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. പി ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. കെ. രാജൻ കൗൺസിലർ, പി.എസ് ചന്ദ്രൻ നിയുക്ത ബോർഡ് അംഗം എൻ.ജി.സലി കുമാർ, കെ.കലേഷ്, കുമാർ,പി.കെ. ഗോപിനാഥൻ, സുരേഷ് ചൂളപ്പടിക്കൽ എന്നിവർ പ്രസംഗിച്ചു ഗുരു പ്രാകാശം സ്വാമികൾ ആത്മീയ പ്രഭാഷണം നടത്തി.