
തടിയമ്പാട്: കുടുംബശ്രീ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് സർവീസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസ് തടിയമ്പാട് പ്രവർത്തനം ആരംഭിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജില്ലാ പ്രസിഡന്റ് വിദ്യാ രാജേഷ് അദ്ധ്യക്ഷയായി. സൊസൈറ്റിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓർഡിനേറ്റർ സി.ആർ. മിനി ഭദ്രദീപം തെളിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ബിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആലിസ് വർഗീസ്, സി.ആർ. മിനി, അനിതാ ഭാസ്‌കർ, ലൈസമ്മ ബാബു, ശ്യാമ എന്നിവർ പ്രസംഗിച്ചു.