
കട്ടപ്പന: ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാചാരണം നടത്തി. ജീവനക്കാരുടെ കേരളീയ വേഷ മത്സരം നടത്തി. വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം നടത്തി. ജീവനക്കാർക്കായി കഥ, കവിത, ഗാനാലാപന മത്സരങ്ങൾ നടത്തി. സാംസ്കാരിക സമ്മേളനം കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു.എക്സിക്യൂട്ടീവ് എഞ്ചിനിയർ എം. സുധീർ അദ്ധ്യക്ഷത വഹിച്ചു.സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീഹരി എൻ. ആർ. മുഖ്യാതിഥിയായിരുന്നു. സലിൻ പി, സുരേഷ് കെ. കെ, അബി. എം. മുണ്ടയ്ക്കൽ, ശ്രീകുമാർ, ജയ്സൻ. ഇ. സി, മിനി, കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ജല അതോറിറ്റി കട്ടപ്പനപ്രൊജക്ട് ഡിവിഷന്റെ നേതൃത്വത്തിൽഭരണഭാഷാ വാരാചാരണത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മോബിൻ മോഹൻ ഉദ്ഘാ