കട്ടപ്പന: വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.15 മുതൽ രചനാമത്സരങ്ങൾ ആരംഭിക്കും. 11ന് രാവിലേ 10 മുതൽ മാട്ടുക്കട്ടയിൽ നിന്ന് മാരത്തൻ വിളംബരഓട്ടം നടക്കും. 12ന് രാവിലെ 10 ന് മരിയൻ സ്‌കൂളിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര, 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി ബിനു കലോത്സവം ഉദ്ഘാടനം ചെയ്യും.അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ അദ്ധ്യക്ഷയാകും. 13, 14, 15 തീയതികളിൽ കലാമത്സരങ്ങൾ നടക്കും. 15ന് വൈകിട്ട് നാലിന് സമാപന സമ്മേളനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.