
തൊടുപുഴ:കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) യൂണിറ്റ് വാർഷിക സമ്മേളനം തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു.കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് എം.എസ് അജി മുഖ്യപ്രഭാഷണം നടത്തി.ഫുഡ് ആന്റ് സേഫ്ടി അസി. കമ്മീഷണർ ബൈജു പി.ജോസഫ്, നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദേവസേനൻ എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺ വൃന്ദാവൻ,ബേക്കഴ്സ് അസോസിയേഷൻ ജില്ലാ വൈസ്. പ്രസിഡന്റ് സജിപോൾ, ജില്ലാ സെക്രട്ടറി പി.കെ. മോഹനൻ, യൂണിറ്റ്‌സെക്രട്ടറി പ്രതീഷ് കുര്യാസ്, യൂണിറ്റ് ട്രഷറർ സുധീർ പി.എ, കെ.എച്ച്.ആർ.എ ജില്ലാ ഭാരവാഹികളായ ഷീബ ടോമി, പി.എസ്. സുധീഷ്, കണ്ണൻ നന്ദനം എന്നിവർ പ്രസംഗിച്ചു.