തൊടുപുഴ: കേരള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയസദസ് ഇന്ന് നടക്കും. രാവിലെ 10ന് ഡിലിജൻസ് അക്കാദമി
ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യവേദി ജില്ലാ പ്രസിഡന്റ് വിൽസൺ ജോൺ അദ്ധ്യക്ഷത വഹിക്കും. രാജൻ തെക്കുംഭാഗത്തിന്റെ 'സ്നേഹം പുണരുന്ന സ്വപ്നങ്ങൾ' 'നടന്നുതീരാത്ത വഴികൾ', അജിതകുമാരി രചിച്ച 'മായാത്ത ഓർമ്മകൾ' എന്നീ കൃതികളെ ആസ്പദമാക്കിയുള്ള പ്രഭാഷണം എഴുത്തുകാരൻ കെ.ആർ. സോമരാജൻ, തിരക്കഥാകൃത്ത് സജിത ഭാസ്കർ എന്നിവർ നടത്തും.