തൊടുപുഴ:കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘിന്റെ ആറാം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. തൊടുപുഴ കാർഡ്സ് കൾച്ചറൽ സെൻററിൽ നടക്കുന്ന സമ്മേളനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ട് 4ന് ഭാരവാഹി യോഗം നടക്കും. സ്വാഗത സംഘം ചെയർമാൻ പി.ടി..ബാലുരാജ് ഉദ്ഘാടനം ചെയ്യും.9 ന് നടക്കുന്ന സമ്മേളനം ബി.എം.എസ്. ദേശീയ നിർവാഹക സമിതി അംഗം സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്കെ. ജയകുമാർ , രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽകുമാർ,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ കെ.വി ഹരികൃഷ്ണൻ ,ജി ജയചന്ദ്രൻ, ഷാന്റി ടോം , എം.ജി വിനോദ്കുമാർ , എസ്. മണി എന്നിവർ സംബന്ധിക്കും. വിവിധ സർവ്വീസ് സംഘടനാ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാക്കളേയും ദേശീയ വനം കായിക മേളയിൽ വിവിധ മെഡലുകൾ നേടിയ വനപാലകരേയും ആദരിക്കും. വിരമിച്ച വനപാലകർക്ക് യാത്രയയപ്പും നൽകുമെന്നും ഫോറസ്റ്റ് സംഘ് പ്രസിഡന്റ് ബിജു ബി .നായർ , ജനറൽ സെക്രട്ടറി ബി.എസ് ഭദ്രകുമാർ സ്വാഗതസംഘം ജനറൽ കൺവീനർ ജോസഫ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.