
നെടുങ്കണ്ടം : ബി. എഡ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംവിധായകൻ ശാമിൽ രാജ് നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ചെയർപേഴ്സൺ ആതിര ഹരി ആമുഖപ്രസംഗം നടത്തി. യൂണിയൻ വൈസ് ചെയർപേഴ്സൺ അനിറ്റ രാജു സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ അഡ്വൈസർ സിന്ധുകുമാരി , പി. ടി. എ എക്സിക്യൂട്ടീവ് അംഗം ബീന ബിജു എന്നിവർ ആശംസകൾ നേർന്നു . ആർട്സ് ക്ലബ് സെക്രട്ടറി അഹല്ല്യ ടി.എസ് നന്ദി പറഞ്ഞു.തുടർന്ന് വിശിഷ്ടാതിഥി ശാമിൽ രാജ് സംവിധാനം നിർവഹിച്ച 'ഇസൈ' എന്ന ഷോർട് ഫിലിം പ്രദർശനം നടത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.