
ഇടുക്കി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷം സമാപിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ വി .വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ഷൈജു .പി ജേക്കബ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.മലയാള ഭാഷ ഐക്യവേദി സംസ്ഥാന സമിതി അംഗവും അദ്ധ്യാപകനുമായ ഷിജു. ആർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ് വിനോദ് , ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഫിലിപ്പ്, അതുൽ എസ് നാഥ്, പട്ടികജാതി വികസനഅസിസ്റ്റന്റ് ജില്ലാ ഓഫീസർ ലിപു ലോറൻസ് , അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ബിജു .ആർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.