ഇടുക്കി: ഈ വർഷത്തെ സായുധസേന പതാകദിനത്തോടനുബന്ധിച്ച് ജില്ലയിൽ ഫ്ളാഗുകൾ വിതരണം ചെയ്യും. ജില്ലാ സായുധസേന പതാകദിന ഫണ്ട് കമ്മിറ്റിയുടേയും ജില്ലാ സൈനിക ക്ഷേമബോർഡിന്റേയും സംയുക്തയോഗത്തിലാണ് തിരുമാനം.ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സായുധസേന പതാകദിന ഫണ്ട് സമാഹരിക്കുന്നതിനും തീരുമാനമായി. യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ബിജു സി.ഒ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് സിജു ജോസഫ്, മറ്റു ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.