തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനും കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ 52-ാം ചരമവാർഷിക ദിനം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ഗുരുദേവ ക്ഷേത്രത്തിൽ തൊടുപുഴ യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അഖിൽ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.ബി. സന്തോഷ്, കെ.കെ. മനോജ്, സ്മിത ഉല്ലാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കമ്മിറ്റിയംഗം അരുൺ ബാലനാട്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീത ബാബുരാജ്, വൈസ് പ്രസിഡന്റ് ശോഭന രാജു, സെക്രട്ടറി അജിത ഷാജി എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ സന്തോഷ് കാഞ്ഞിരമറ്റം സ്വാഗതവും സൈബർ സേന വൈസ് ചെയർമാൻ ബിബിൻ വണ്ണപ്പുറം നന്ദിയും പറഞ്ഞു.