
നെടുങ്കണ്ടം: എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന തലയെടുപ്പുള്ള അധഃസ്ഥിതരുടെ അസ്തമിക്കാത്ത കർമ്മസൂര്യര്യനാണ് മഹാനായ ആർ ശങ്കറെന്ന കർമ്മയോഗിയെന്ന് പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അഭിപ്രായപ്പെട്ടു.യൂണിയന്റെ ആഭിമാഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ചിലരുടെ പരാതി ഞാൻ ഞെളിഞ്ഞു നടക്കുന്നു എന്നതാണ്. എന്റെ നട്ടെല്ല് സ്വതേ നിവർന്നതാണ്. അത് എന്തുകൊണ്ടാണെന്നു സൃഷ്ടിച്ച ബ്രഹ്മാവിനോടു പോയി ചോദിക്കണം. എന്റെ അനാട്ടമി അങ്ങനെ ആയതിനു ഞാൻ കുറ്റവാളിയല്ല''.ഏതു സദസ്സിലും. ഇരുന്ന ഒരു കസേരയും തന്നെക്കാൾ വലുതാണെന്നു കരുതുന്നില്ലെന്നു പറയാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവായിരുന്നു ആർ. ശങ്കർ.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ സി.എം ബാബു, എൻ ജയൻ, യൂണിയൻ വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ് , സൈബർ സേന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.