കട്ടപ്പന : പച്ചക്കറി മാർക്കറ്റ് മത്സ്യമാർക്കറ്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുക ,വൻ ഗർത്തങ്ങൾ രൂപപ്പെട്ട പഴയ ബ്ര്രസ്സാന്റ് പുതിയ ബസ്സ്റ്റാന്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുക,പുതിയബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിന്റെ അറ്റകുറ്റ പണികൾ ഉടൻ നടത്തുകയും
വ്യാപാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക,അനധികൃത വഴിയോര കച്ചവടവും അതിന് പിന്നിൽ പ്രവർത്തിക്കുന്ന
നിരോധിച്ച ലഹരി പദാർത്ഥങ്ങളുടെ വ്യാപാരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് കട്ടപ്പന നഗരസഭാ ഓഫിസിന് മുന്നിൽഏകദിന ഉപവാസ സമരം നടത്തി. ആവശ്യങ്ങൾ എല്ലാം ഉന്നയിച്ച് നിരവധി തവണ നഗരസഭയിൽ പരാതി നൽകുകയും പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖം തിരിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നത്.ഇ നിലപാടിനെതിരെ നടത്തുന്ന സൂചന സമരം വ്യാപാരി വ്യവസായി സമതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.സമിതി യൂണിറ്റ് സെക്രട്ടറി ഷിനോജ് ജി എസ് അദ്ധ്യക്ഷനായിയുന്നു,ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ,ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ വി എ അൻസാരി, ഷിജു ഉള്ളിരുപ്പിൽ, കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ എം ആർ അയ്യപ്പൻകുട്ടി, പി കെ സജീവ്, എ വി രതീഷ് കുമാർ, പി കുഞ്ഞുമോൻ , ആൽവിൻ തോമസ്, പി എം ഷെഫീഖ്, എൻ എസ് റെജികുമാർ , ജഹാംഗീർ, ശോഭന അപ്പു, കെ ആർ രജനി തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം സി.പി.എം ഏരിയ സെക്രട്ടറി വി ആർ സജി ,നിരാഹാരം അനുഷ്ഠിച്ച മജീഷ് ജേക്കബിന് നാരങ്ങാനീര് നൽകിക്കൊണ്ട് സമരം അവസാനിപ്പിച്ചു.സമാപന സമ്മേളനത്തിൽ സി.പി.എം നേതാക്കളായ മാത്യു ജോർജ്, എം സി ബിജു, ടിജി എം രാജു, ടോമി ജോർജ്, പൊന്നമ്മ സുഗതൻ, ലിജോബി ബേബി എന്നിവർ സന്നിഹിതരായിരുന്നു.