തൊടുപുഴ: കാർഡമം ഹിൽ റിസർവ് ഭൂ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും കർഷകർക്കെതിരായ വിധിയുണ്ടായത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണന്നും സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ് ളിം ലീഗ് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. . പിണറായി സർക്കാരിന്റെ ജനവഞ്ചനക്കെതിരെ യു .ഡി .എഫ് ജില്ലാ കമ്മിറ്റി 16ന് ചെറുതോണിയിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. എം .എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം സലിം യോഗം ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എം അബ്ബാസ് , സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ എം എസ് മുഹമ്മദ്, എസ് എം ഷരീഫ്, സലിം കൈപ്പാടം സംസാരിച്ചു.