പീരുമേട്: സി.പി.എംലാൻഡ്രം ലോക്കൽ സമ്മേളനം പഴയ പാമ്പനാറിൽവച്ച് നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എസ്.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി. വിജയാനന്ദ് പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു .പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, പി.എ.ജേക്കബ് എന്നിവർ സംസാരിച്ചു. ബി. ഷൈജനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുത്തു. പൊതു സമ്മേളനം എം.എം.മണി എം എൽ എ ഉദ്ഘാടനം ചെയ്തു. പി.എ.ജേക്കബ് അദ്ധ്യക്ഷനായിരുന്നു.