
കട്ടപ്പന :പുളിയൻമലയ്ക്ക് സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേറ്റുകുഴിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പുറപ്പെട്ട ലോറിയാണ് ബുധനാഴ്ച രാത്രി 9.30ന് അപകടത്തിൽപ്പെട്ടത്. ഇവിടുത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് ചെയ്ത ഭാഗം ഇടിഞ്ഞുതാഴ്ന്ന് ലോറി മറിയുകയായിരുന്നു. ഫയർ ഫോഴ്സ് ലോറി നിവർത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു.പിന്നീട് കട്ടപ്പനയിൽ നിന്ന് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി.