തൊടുപുഴ: കെ റെയിൽ പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നകേന്ദ്ര റെയിൽവെ മന്ത്രി ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽകേരളത്തിൽ ഓടി വന്ന് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് കെ .പി .സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ് .അശോകൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽകോൺഗ്രസ് സ്ഥാനാർത്ഥി രാഹൂൽ മാങ്കുട്ടം വിജയിക്കുമെന്ന് ഉറപ്പായപ്പോൾകോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ സി .പി .എമ്മും ബി ജെ പിയുംചേർന്നു നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടമാണ് മറനീക്കി പരസ്യമായിരിക്കുന്നത്

ഏറെ കൊട്ടിഘോഷിച്ച അങ്കമാലി- ശബരി റെയിൽപാത നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500കോടി പോലും ഇതുവരെ കണ്ടെത്താത്ത സംസ്ഥാന സർക്കാർ ഇരുപതിനായിരംകോടി മുതൽ മുടക്കു പ്രതീക്ഷിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് വീമ്പിളക്കുന്നത് ജനങ്ങളെ വീണ്ടും കബളിപ്പിക്കാനാണെന്ന് സ്പഷ്ടമാണ്.

. ബി ജെ പിയും സി പി എമ്മും എന്തു രാഷ്ട്രീയ കച്ചവടം നടത്തിയാലും പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വന്നാലും വയനാട്ടിലും,ചേലക്കരയിലും, പാലക്കാട്ടും യു ഡി എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധം പ്രബുദ്ധരായവോട്ടർമാർ തിരിച്ചറിയണമെന്ന് അഡ്വ. എസ് .അശോകൻ അഭ്യർത്ഥിച്ചു.