തൊടുപുഴ: യുവജനങ്ങളുടെ കലാ സാംസ്‌കാരിക കഴിവുകൾ മാറ്റുരയ്ക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ നെഹ്റു യുവകേന്ദ്ര ജില്ലാതലം തൊട്ട് ദേശീയ തലം വരെ 'മേരാ യുവഭാരത് - യുവ ഉത്സവങ്ങൾ" സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 30 ന് 15 വയസ്സ് പൂർത്തിയായവർ മുതൽ 29 വയസ് കഴിയാത്തവർക്ക് വരെ മത്സരത്തിൽ പങ്കെടുക്കാം.നാടോടി സംഘനൃത്തം, നാടൻ പാട്ട് എന്നിവ ഗ്രൂപ്പിനത്തിലും കവിതാ രചനാ,
പെയിന്റിംഗ്, പ്രസംഗം, നാടൻപാട്ട്, നാടോടി നൃത്തം, കഥാരചന എന്നിവ വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഇതോടനുനബന്ധിച്ച് നടത്തുന്ന ശാസ്ത്രമേളയിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പിനത്തിലും മത്സരമുണ്ട്. ഈ വർഷം മുതൽ ശാസ്ത്രരംഗത്തെ പുതിയ അറിവുകൾ, പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും വിവിധ സർക്കാർസ്ഥാപനങ്ങളും ഏജൻസികളും സംഘടിപ്പിക്കുന്ന സ്റ്റാളുകളും യുവ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിലും അതിലെ വിജയികൾക്ക് ദേശീയ മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9447966988.