ഇടുക്കി:കേരള നോളേജ് ഇക്കോണമി മിഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏലപ്പാറ,പീരുമേട്,പഞ്ചായത്തുകളിലേക്ക് വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 13 ന് ഉച്ചകഴിഞ്ഞ് 2 ന് ജില്ലാ പട്ടികജാതിവികസന ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്ലസ്ടു / തത്തുല്യ കോഴ്സ് പാസായിരിക്കണം. പട്ടികജാതിവിഭാഗത്തിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ളവരും അതതു പഞ്ചായത്തുകളിൽ താമസിക്കുന്നവരുമായിരിക്കണം.
നിയമന കാലാവധി 6 മാസവും പ്രതിമാസ ഓണറേറിയം 8,000 രൂപയുമായിരിക്കും.യോഗ്യത ,ജാതി പ്രായം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ് ,പകർപ്പ് എന്നിവ സഹിതം കുയിലിമല സിവിൽ സ്റ്റേഷനിലെജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തേണ്ടതാണ്ഫോൺ. 0486229697.