
തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ബൈജു ജോർജ്ജ് കുടക്കച്ചിറയെ തിരഞ്ഞെടുത്തു. യു.ഡി.എഫ് മുൻധാരണ പ്രകാരം സനുജ സുബൈർ രാജിവച്ച ഒഴിവിലേക്കാണ് പതിനൊന്നാം വാർഡ് മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ബൈജു ജോർജിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിൽ ആലക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ജോമോൻ, ഡി.സി.സി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ചാർലി ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം. ചാക്കോ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ടിജോ പുന്നാനം, എം.പി. പത്രോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, പഞ്ചായത്ത് മെമ്പർമാരായ മിനി ജെറി, സോമൻ ജെയിംസ്, ലീഗിൽ ജോ, നിസാമോൾ ഇബ്രാഹിം, ഷാന്റി ബിനോയ്, ജാൻസി ദേവസ്യ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സലീഷ് പഴയിടം, മണ്ഡലം പ്രസിഡന്റ് ഒ.പി. സണ്ണി എന്നിവർ നേതൃത്വം നൽകി.