ചെറുതോണി: ആത്മീയതയണ് മനുഷ്യനന്മയുടെ അടിത്തറയെന്ന് അന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികൾ പറഞ്ഞു. ഇടുക്കി യൂണിയൻ ഓഫീസിൽ നടന്ന വൈദിക സമിതിയുടെ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം. യോഗത്തിൽ വൈദിക സമിതി യൂണിയൻ പ്രസിഡന്റ് എ.എസ്. മഹേന്ദ്രൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അഖിൽ സാബു , പ്രമോദ് ശാന്തി, നിശാന്ത് ശാന്തി, എന്നിവർ പ്രസംഗിച്ചു.