പീരുമേട്:കുട്ടിക്കാനം മരിയൻ കോളേജിലെ മാദ്ധ്യമ പഠന വിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെയും പങ്കാളിത്തത്തോടെ 14, 15 തീയതികളിൽ മരിയൻ കോളേജിൽഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള നടത്തുന്നു. സിനിമാ താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഡോ .അജിമോൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത്, സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് തുടങ്ങിയവർ സംസാരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ചിത്രങ്ങൾ മേളയുടെ ഭാഗമാകും. മേളയോടനുബന്ധിച്ച് പതിവായി നടത്തിവരുന്ന ഹ്രസ്വചിത്ര മത്സരവും ഡോക്യുമെന്ററി മത്സരവും ഉണ്ടായിരിക്കും. ഓപ്പൺ ഫോറം, മാസ്റ്റർ ക്ലാസ്, കലാസന്ധ്യ എന്നീ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 2023ൽ യുദ്ധാന്തര ജീവിതങ്ങളുടെ നേർകാഴ്ച്ചയായി മാറിയ 'കലിംഗ' എന്നിവയായിരുന്ന കിഫിന്റെ മുൻപതിപ്പുകൾ. മേളയുടെ രക്ഷാധികാരി പ്രൊഫ. എം. വിജയകുമാർ, ഡയറക്ടർ ഫാ. സോബി തോമസ് കന്നാലിൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റുഡന്റ് കോ- ഓർഡിനേറ്റേഴ്സ് ഐശ്വര്യ ലക്ഷ്മി എം എസ്, അജിൻ ജിജി, അഞ്ചൽ, അദ്ധ്യാപകരായ കാർമൽ മരിയ ജോസ്, ഗിൽബെർട്ട് എ ആർ, ജോബി എൻ ജെ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/VC2umzLcVmMnCCuDA ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9061396337, 9562779455.