pic

കുമളി : പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളിയിൽ ആർ. ശങ്കർ അനുസ്മരണം നടത്തി. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായ ആർ ശങ്കർ മികച്ച വാഗ്മിയും മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവുമായിരുന്നു എന്ന് നേതാക്കന്മാർ അനുസ്മരിച്ചു. അനുസ്മരണ യോഗത്തിന് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് നേതൃത്വം നൽകി. ബിജു ദാനിയേൽ, പി.പി റഹിം, അനസ് കുമാർ, ഷൈലജ ഹൈദ്രോസ്, മണിമേഖല, ജയമോൾ മനോജ്, ജിസ് ബിനോയി, കെ.എൻ ഗോപാല കൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.