കുമളി : വിശ്വനാഥപുരം ( മുരുക്കടി) മങ്കൊമ്പ് ആണ്ടി അയ്യർ എൽ പി. സ്കൂളിലെ വിദ്യാർത്ഥികളുടെ പാഠഭാഗത്തോട് അനുബന്ധിച്ച് രുചിക്കൂട്ട് 2K24 എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.പഴകാല രുചികളും ഭക്ഷണരീതികളും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.കുട്ടൻ പിള്ളയുടെ ചായക്കടയും, ഇല അടയും, കാച്ചിലും , ചേന പുഴുക്കും, കോഴിക്കട്ടയും, കുമ്പിളപ്പവും, ഉണ്ണിയപ്പവും തുടങ്ങി മുപ്പതോളം പഴയ കാല ഉണ്ടാക്കിയ ഭക്ഷണങ്ങളാണ് മേളയിൽ ഒരുക്കിയിരുന്നത്.പഴയകാല വിഭവങ്ങൾ രുചിച്ചും അവ നിർമ്മിച്ച രീതികളും, പഴയ കാല കടകളും, ഇവയെല്ലാം കുട്ടികൾക്ക് പുതിയൊരു അനുഭവം സൃഷ്ടിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ വി. കമല നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സജു ,പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ, അദ്ധ്യാപകർ, രക്ഷിതാക്കൾതുടങ്ങിയവർ പങ്കെടുത്തു.