
പീരുമേട്: വുഡ്ലാൻഡ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിനെയും, സഹോദരങ്ങളെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത്. മദ്യലഹരിയിൽ ആയിരുന്നു മരിച്ച വിപിൻ ബാബു മാതാവിനെ മർദ്ദിക്കുന്നതിനിടയിൽ ഉണ്ടായ തർക്കവും തുടർന്നുണ്ടായ സംഘർഷത്തേ തുടർന്ന് തലക്ക് ഗുരുതരമായി അടിയേറ്റതാണ് മരണം സംഭവിക്കാൻ ഇടയാക്കിയത്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. കൊല്ലപ്പെട്ട ബിവിൻ ബാബുവിന്റെ സഹോദരൻ വിനോദ് .അമ്മ പ്രേമ. സഹോദരി ബിനിത. എന്നിവരെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യലിൽ ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൂങ്ങിമരിച്ച എന്ന് പറഞ്ഞു ബിവിൻ ബാബുവിനെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് നടത്തിയപോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് മർദ്ദനമേറ്റത് മൂലമാണ് മരിക്കാൻ ഇടയാതെന്ന്‌ഫോറൻസിക് സർജൻ റിപ്പോർട്ടു നൽകി. ഇതേ തുടർന്നുണ്ടായ അന്വേഷണത്തിന് ഒടുവിൽ ആണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴികൾ മാറ്റി മാറ്റി പറഞ്ഞത് പൊലീസിനെ കുഴപ്പിച്ചിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച വിപിൻ ബാബുവിന്റെ സഹോദരിയുടെ മകന്റെ പിറന്നാളാഘോഷം ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വിപിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് അമ്മയും സഹോദരനും സഹോദരിയുമായി തർക്കത്തിൽ ഏർപ്പെട്ടു തുടർന്ന് അമ്മയെ ബിബിൻ മർദ്ദിച്ചു ഇത് കണ്ട സഹേദരൻ വിനോദ് വീട്ടിലിരുന്ന ഫ്ളാസ്‌ക്കെടുത്ത് വിപിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു സംഘർഷത്തിൽ ബിബിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു ഇയാൾ മരണപ്പെട്ടെന്ന സംശയമുണ്ടായതോടെ ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഇയാൾ മരണപ്പെട്ടിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റ് ആളുകളും ഉണ്ടായിരുന്നു . മൂവരെയും വൈദ്യ പരിശോധനക്കുശേഷംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൂന്നു പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച്‌പൊലീസ് തെളിവെടുത്തു. ജില്ലാ പൊലീസ്‌മേധാവി വിഷ്ണു പ്രതീദീപിന്റെ നിർദ്ദേശത്തെത്തുടർന്ന് ഡിവൈ.എസ്.പി. വിശാൽജോൺസൻ, പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർ ഒ വി ഗോപി ചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ജേക്കബ് റെജി ജോസ്, അഡീഷണൽഎസ്‌ഐമാരായ നൗഷാദ്,സിയാദ്‌എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്