തൊടുപുഴ: 35-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30 വരെ കഞ്ഞികുഴി നങ്കിസിറ്റി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ ലോഗോയും പേരും ബുധനാഴ്ച അഞ്ചിന് മുമ്പായി ജിമ്മി മറ്റത്തിപ്പാറ സെന്റ്‌ തോമസ് ഹൈസ്കൂൾ തുടങ്ങനാട് പി.ഒ തൊടുപുഴ എന്ന അഡ്രസ്സിൽ അയക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. ഷാജി, ജനറൽ കൺവീനർ പ്രിൻസിപ്പൽ രാജി ജോസഫ്, പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറ എന്നിവർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും പേരിനും സമ്മാനങ്ങൾ ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 9495234007.