
അമൽ നിർമലൻ
9061249253
കട്ടപ്പന: ഇവിടെ പൊലീസ് സ്റ്റേഷൻ ഹൈടെക്കാണ്. ഇത് വച്ച് ഇവിടെ എല്ലാം കൊള്ളാം എന്ന് കരുതിയാൽ തെറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള വണ്ടൻമേട് പൊലീസ് സ്റ്റേഷന്റെ പ്രൗണ്ടിക്ക് തന്നെ ഘടകവിരുദ്ധമാണ് നിലവിലുള്ള ക്വാട്ടേഴ്സുകൾ . വർഷങ്ങൾ പഴക്കമുണ്ടായിരുന്ന പഴയ ക്വാർട്ടേഴ്സ് എട്ടുവർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. സംസ്ഥാന ബഡ്ജറ്റിൽ പുതിയ ക്വാർട്ടേഴ്സ് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായതല്ലാതെ തുടർനടപടി എങ്ങുമെത്തിയില്ല. നിലവിൽ എച്ച്എസ്ഒ, എസ്.ഐമാർ ഉൾപ്പെടെ 40 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. എസ്.ഐമാർക്ക് ഉൾപ്പെടെ ഏതാനും ക്വാർട്ടേഴ്സുകളുണ്ടെങ്കിലും അവ ജീർണാവസ്ഥയിലാണ്. ബാക്കിയുള്ളവർ വാടകയ്ക്ക് താമസിക്കുകയും സ്വന്തം വീടുകളിൽ പോയിവരികയും ചെയ്യുന്നു. പൊലീസ് സ്റ്റേഷൻ കെട്ടിടക്വാർട്ടേഴ്സുകൾ ഇരുന്ന സ്ഥലമുണ്ടെങ്കിലും പുതിയ ക്വാർട്ടേഴ്സ് നിർമിക്കാൻ നടപടിയില്ല.
1985 ലാണ് സ്റ്റേഷൻ വണ്ടൻമേട്ടിൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. പ്രതിമാസം 50ലേറെ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നു. തോട്ടം, കാർഷിക മേഖലകളാണ് പ്രധാനമായും സ്റ്റേഷൻ പരിധിയിലുള്ളത്. സ്റ്റേഷന്റെ ഭൂമി അനാഥമായതോടെ ഇവിടം കാടുകയറി നശിക്കുകയാണ്.
ഈ സ്ഥലത്ത് കോട്ടേഴ്സുകൾ നിർമ്മിച്ചാൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രയോജനം ആവുക.