തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ രവിവാരപാഠശാലാ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ഫൈനൽ പരീക്ഷ ഇന്ന് രാവിലെ ഒമ്പത് മുതൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തും. ശാഖകളിൽ നടന്ന പ്രിലിമിനറി പരീക്ഷകളിൽ വിജയികളായവരാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷയ്ക്ക് ശേഷം രാവിലെ 11.30ന് ഗുരുധർമ്മ പ്രചാരകൻ സന്തോഷ് കണ്ണങ്കേരി കോട്ടയം പഠന ക്ലാസ് നയിക്കും. രവിവാരപാഠശാല യൂണിയൻ ചെയർമാൻ ഷൈജു തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെ നടക്കുന്ന യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാനും കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫുമായ ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. രവിവാരപാഠശാല രക്ഷാധികാരിയും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ സ്മിത ഉല്ലാസ് വിജയികൾക്ക് സമ്മാനവിതരണം നിർവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, എ.ബി. സന്തോഷ്, ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തി തുടങ്ങിയവർ ആശംസകളർപ്പിക്കും. മുൻ യോഗം ഡയറക്ടർ ബോർഡ് അംഗവും കരിമണ്ണൂർ ശാഖാ രവിവാര പാഠശാല പ്രധാനാദ്ധ്യാപികയുമായ കമലാക്ഷി ടീച്ചറെ യോഗത്തിൽ ആദരിക്കും. രവിവാര പാഠശാല യൂണിയൻ കൺവീനർ അജിമോൻ ചിറയ്ക്കൽ ആശംസകളർപ്പിക്കും. രവിവാരപാഠശാല വൈസ് ചെയർമാൻ സിബി മുള്ളരിങ്ങാട് നന്ദി പറയും.