തൊടുപുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കൽ ശിവനാണ് (59) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം. 79കാരിയുടെ വീട്ടിൽ ബൾബ് മാറ്റിയിടാൻ സഹായിക്കാനെന്ന വ്യാജേന എത്തിയശേഷം ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടിൽ നിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.