അടിമാലി: പാചകം ചെയ്യുന്നതിനിടെ അടിമാലി തോക്കുപാറ സൗഹൃദഗിരിയിൽ പാചകവാതക സിലിണ്ടറിൽ തീ പടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. തോക്കുപാറ സ്വദേശികളായ പുതിയമഠത്തിൽ ജോയി (60), ജോമോൻ (37), അഖില (28), മറ്റത്തിൽ അന്നമ്മ (78) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ തീ പിടിക്കുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നതോടെ നാല് പേരുടെയും ശരീരത്തിൽ പൊള്ളലേറ്റു. പൊള്ളലേറ്റ നാല് പേരെയും ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.