അടിമാലി: ഇടതു സർക്കാരിന്റെ ഭൂ നിയന്ത്രണങ്ങൾ പൂർണമായും റദ്ദാക്കണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ എം.ബി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നവംബർ 16ന് ചെറുതോണിയിൽ ഭൂ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് 150 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.