വെള്ളത്തൂവൽ : കല്ലാറുകുട്ടി ഡാം പ്രദേശം മുതൽ വെള്ളത്തൂവൽ വൈദ്യുതി ഉല്പാദന നിലയം പൊൻമുടി ഡാം വരെയുള്ള ഏരിയയിൽ മണൽ വന്ന് അടിഞ്ഞുകൂടി ഡാമുകളിൽവെള്ളം സ്റ്റോറേജിന് കനത്തഭീഷണിയായ സാഹചര്യത്തിൽ ഇവിടെ നിന്നും മണൽ വാരാൻ അനുമതി നൽകണമെന്ന് സിപിഎം വെള്ളത്തൂവൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഈമേഖലയിൽതൊഴിലെടുത്തുകൊണ്ടിരുന്ന നൂറുകണക്കിന് മണൽവാരൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണ
മെന്നുംസമ്മേളനം ആവശ്യപ്പെട്ടു. ലോക്കൽ സമ്മേളനം ജില്ലാ കമ്മറ്റിയംഗം ടി.കെ ഷാജി ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, ഏരിയ കമ്മിറ്റി അംഗം കെ .ആർ .ജയൻ കെ. ജി ജയദേവൻ, സാജു സ്‌കറിയ, സ്മിതാ സാബു എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു എംഎംഹംസ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു