pullumed

പീരുമേട്:ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായിഅതിപുരാതന കാനനപാത ഒരുങ്ങുന്നു.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് വണ്ടിപ്പെരിയാർ സത്രം, പുല്ല്‌മേട് തുടങ്ങിയ പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചത്.
ഇപ്പോൾ കാനനപാതയിൽ കാട് വെട്ടിതെളിച്ച് കാട്ട് ച്ചെടികളും, വള്ളിപ്പടർപ്പുകളും നീക്കം ചെയ്യലാണ് നടക്കുന്നത്

അയ്യപ്പഭക്തരെ കടത്തിവിടുമ്പോൾ സ്ത്രത്തിൽ നിന്ന് ആദ്യത്തെ സംഘത്തിന് മുൻപിൽ വന്യജീവി ആക്രമണം തടയാൻ ഫോറസ്റ്റ് ഉദ്യാഗസ്ഥർ ഉണ്ടാകും. സന്നിധാനത്തു നിന്ന് തിരിച്ചെത്തുന്ന അവസാനത്തെ ഭക്തന് ഒപ്പവും ഉദ്യോഗസ്ഥ സംഘം കൂടെ ഉണ്ടാകും. ഇതോടൊപ്പംവനം വകുപ്പിന്റെ ഡ്രോൺ എത്തിച്ചും വന്യമൃഗ സാന്നിദ്ധ്യം നിരീക്ഷിക്കും. കാട്ടാന, കാട്ട് പോത്ത്, മ്ലാവ്, കരടി, പുലി, തുടങ്ങിയ വന്യ മൃഗങ്ങൾ ഈ കാനനപാതയുടെ വശങ്ങളിൽ പലപ്പോഴും തീർത്ഥാടകർക്ക് കാണാൻ കഴിയും.

102 പേരുടെ മരണത്തിനിടയാക്കിയ പുല്ലമേട് ദുരന്തത്തെ തുടർന്ന് വള്ളക്കടവ് കോഴിക്കാനം, പുല്ല് മേട്പാത അടച്ചതോടെയാണ് ഈ അതിപുരാതന കാനനപാതയിലൂടെ ശബരിമല തീർത്ഥാടകരെ കടത്തിവിടുന്നത്.

വലിയ ദുർഘടം പിടിച്ച കുത്തനെയുള്ള കയറ്റവും,
ഇറക്കവും ഈ കാനന പാതയുടെ പ്രത്യേകതയാണ്.


കാനനപാതയിൽ അരകിലോമീറ്റർ ഇടവെട്ട് കുടിവെള്ളം വിതരണം ചെയ്യും.

ഹൃദ്രോഗികളും, പ്രായാധിക്യംചെന്നവരും ഈ പാതയിലുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

സത്രത്തിൽ ദേവസ്വം ബോർഡ് ലേലം ചെയ്ത് നൽകിയ സ്ഥലത്ത് കടകൾ നിർമ്മിക്കാനാരംഭിച്ചു.

പൊലിസിനും ദേവസ്വം ബോർഡ് ജീവനക്കാർക്കുമുള്ള ഷെഡഡിന്റെറ നിർമ്മാണം തുടങ്ങിയില്ല.


കഴിഞ്ഞ വർഷത്തെ പോലെ തിരക്കുണ്ടായാൽ പാർക്കിംഗ് വലിയ പ്രശ്നമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ആന്ധ്രാ, തെലുങ്കാന. തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തീർത്ഥാടകരുടെവാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രതിസന്ധി ഉണ്ടാകും. താൽക്കാലിക ശുചിമുറികളുടെ നിർമ്മാണം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഇനിയും ആരംഭിച്ചിട്ടില്ല.

പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്,അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജ്യോതിഷ് ജെ ഒഴാക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സത്രത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

സത്രം ധർമ്മശാസ്താ ക്ഷേത്രം