
പീരു മേട്: സംസ്ഥാനഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ വാഗമണ്ണിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ആധുനികവൽക്കരണത്തിന്റെ കടന്ന് കയറ്റം ഈ രംഗത്തും ഡിജിറ്റലൈസേഷൻ നടന്നു കൊണ്ടിരിക്കുന്നു. ഇടതുപക്ഷ സർക്കാറുമായി നിരന്തരം ആശങ്കകളും പ്രതഷേധങ്ങളും നിർദ്ദേശങ്ങളും തൊഴിലാളി സംഘടന എന്ന നിലയിൽ മുന്നോട്ട് വെക്കുന്നുണ്ട്.ആധാരംഎഴുത്ത്, ആധാരം എഴുത്തുകാർക്ക് മാത്രമായി നിജപ്പെടുത്തുക, തയ്യാറക്കൽ ലൈസൻസികൾ, കൈപ്പട ഏജൻസികൾ, സഹായികൾ, ഡി റ്റി പി ഓപ്പറേറ്റേഴ്സ് തുടങ്ങി ഈ തൊഴിലാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ളതും, ഫയലിംഗ് ഷീറ്റ് നിലനിർത്തുന്നത് അടക്കമുള്ള ഡിജിറ്റലൈസേഷൻ മാത്രമേ വകുപ്പിൽ നടപ്പാക്കാവു എന്നുമുള്ള വിഷയങ്ങൾ സർക്കാരിന് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻപറഞ്ഞു. മുൻ എം.എൽ.എ ബി സത്യൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സുരേഷ് ,കാരക്കുളം ബാബു,കെ എം തോമസ്,ഷാജു ഡേവിസ്,കെ എം ഫിറോസ്,ബാബു തിരുവല്ല,മധു ഗോപിനാഥൻ എന്നിവർ സംസാരിച്ചു.