വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ തുലാമാസ ചതയ പൂജയും പ്രാർത്ഥന യജ്ഞവും നാളെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ആരംഭിക്കും. ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ശാന്തി ഹവനം, ഹോമം, പ്രാർത്ഥന യഞ്ജം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.